നമുക്കറിയാവുന്ന ഒരുപാട് ആളുകൾക്ക് ഉള്ള പ്രശ്നമാണ് പല്ലിൻറെ പുളിപ്പ്. എന്താണ് പുളിപ്പ്? എന്താണ് പുളിപ്പിന്റെ കാരണം?
മുകളിൽ കാണുന്നത് ഒരു പല്ലിൻറെ ഉൾവശമാണ്. ഉൾവശത്ത് നിങ്ങൾക്ക് കാണാം “Dentin” എന്ന പ്രതലം. സാധാരണയായി “Dentin” എന്ന പ്രതലം “Enamel” എന്ന ബലമുള്ള പാളിയാൽ മൂടപ്പെട്ടതാണ്. പല കാരണങ്ങളാൽ എനാമലിന്റെ കോട്ടിങ് അല്ലെങ്കിൽ എനാമലിന്റെ ഭാഗം തേഞ്ഞു പോവുകയോ അല്ലെങ്കിൽ അവിടുന്ന് മാറി പോവുകയോ ചെയ്യുമ്പോൾ Dentin എന്ന ഭാഗം ഉമിനീരുമായി കോൺടാക്ട് വരും.
ആ സമയത്ത് ചൂടുള്ളതോ , തണുത്തതോ ആയ ഭക്ഷണപദാർത്ഥം, ഉദാഹരണത്തിന് തണുത്ത വെള്ളം, ചൂടുള്ള ചായ അല്ലെങ്കിൽ ഐസ്ക്രീം ഇതൊക്കെ കഴിക്കുമ്പോൾ Dentin എന്ന പ്രതലവുമായി കോൺടാക്ട് വരുമ്പോൾ ആണ് പുളിപ്പ് സംഭവിക്കുന്നത്.
പല്ലിൻറെ പുളിപ്പ് എന്ന് പറയുന്നത് പെട്ടെന്ന് പല്ലിൽ നിന്നും ഒരു “ഇലക്ട്രിക് ഷോക്ക്” പോലെയോ അതുമല്ലെങ്കിൽ കടഞ്ഞുകയറുന്ന ഒരു വേദനയാണ്. ആ ഒരു വേദന കുറച്ചുനേരം, ഉദാഹരണത്തിന് കുറച്ച് സെക്കന്റുകൾ മാത്രം നിൽക്കാം അതുമല്ലെങ്കിൽ ചില ആളുകളിൽ അത് കുറച്ച് ഏറെ നേരം നിൽക്കും.
എന്തൊക്കെയാണ് പുളിപ്പിന്റെ കാരണങ്ങൾ?
ഈ പ്രശ്നങ്ങൾക്കൊക്കെ നിലവിൽ പരിഹാരം ലഭ്യമാണ്. ശരിയായ ചികിത്സ എടുത്താൽ തീർച്ചയായും നിങ്ങളുടെ ഇത്തരം പ്രശ്നങ്ങൾ മാറിക്കിട്ടും. പല്ലിൻറെ പുളിപ്പ് “ചികിത്സയില്ലാത്ത” ഒരു അവസ്ഥയല്ല എന്ന് നിങ്ങൾ മനസ്സിലാക്കുക.
Dr Sajith, Dental Surgeon
Hi-Tech Dental Care, Pattambi
If you need urgent care, simply call our emergency hotline.
Call Now (toll free)
Welcome to Hi-Tech Dental Care, your premier destination for advanced dental care in Pattambi and the surrounding areas.